ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം – പൗരാവകാശ വേദി
ഗുരുവായൂർ : ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാത്തത് മൂലം പൊതു ജനം വലിയ ബുദ്ധിമുട്ടും പ്രയാസങ്ങളുമാണ് നേരിടുന്നത്. ഇതിന് ഉടനടി പരിഹാരം കാണണമെന്ന് പൗരാവകാശ വേദി ജില്ലാ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു.
ഗുരുവായൂർ നഗരസഭയിലെ ചൊവ്വല്ലൂർ പടി മുതൽ ചാവക്കാട് വരെ നീണ്ടു കിടക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഉൾകൊള്ളുന്ന ജില്ലയിലെ തന്നെ വലിയ വില്ലേജുകളിലൊന്നാണ് ഗുരുവായൂർ വില്ലേജ്. ജില്ലയിലെ ഏറ്റവും നല്ല വില്ലേജ് ഓഫീസറെന്ന ബഹുമതി നേടിയ കെ. ആർ. സൂരജ് ഡപ്യൂട്ടി തഹസിൽദാറായാണ് സ്ഥലം മാറി പോയതിന് ശേഷം ഇവിടെ സ്ഥിരമായി വില്ലേജ് ഓഫീസറെ നിയമിച്ചിട്ടില്ല. മറ്റു വില്ലേജുകളികെ ഓഫീസർമാർക്ക് അധിക ചുമതല നൽകുകയാണ് പതിവ്. ഇപ്പോൾ ചാവക്കാട് നിന്നും സ്ഥലംമാറിയെത്തിയ പാവറട്ടി വില്ലേജ് ഓഫീസർക്കാണ് അധിക ചുമതല നൽകിയിരിക്കുന്നത്.
ദിനംപ്രതി നിരവധിയാളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തി ചേരുന്നത്. ഗുരുവായൂർ വില്ലേജിൽ സ്ഥിരമായി വില്ലേജ് ഓഫീസറെ നിയമിച്ച് ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് പരാതി നൽകുമെന്നും നൗഷാദ് തെക്കുംപുറം പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
91 799 4987 599
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/
Comments are closed.