mehandi new

വാടകവീട് നല്‍കാമെന്നു പറഞ്ഞു വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Suneer (noora 38)ചാവക്കാട് : വായ്പ്പ കുടിശ്ശിക വരുത്തിയതിന് ബാങ്കുകാര്‍ വീട് ജപ്തി ചെയ്ത വീട്ടമ്മയെ വാടകവീട് നല്‍കാമെന്നു പറഞ്ഞു 50,000 രൂപ തട്ടിയെടുക്കുകയും ലൈംഗീക പീഡനത്തിനിരയാക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്‌റ്‌ചെയ്തു. അകലാട് വട്ടം പറമ്പില്‍ സുനീര്‍ (നൂറ 38)നെയാണ് ചാവക്കാട് സി ഐ കെ ജി സുരേഷ്, അഡീഷണല്‍ എസ് ഐ കെ വി മാധവന്‍, എ എസ് ഐ അനില്‍മാത്യു സി പി ഒ മാരായ ഷജീര്‍, തോമസ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ചില്‍ എടക്കഴിയൂരിലാണ് സംഭവം . 35 വയസുള്ള വീ’മ്മെയെയാണ് സുനീര്‍ സ്വന്തം ഉടമസ്ഥതയിലുള്ള വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. പോലീസില്‍ പരാതിപറഞ്ഞാല്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രം പുറത്തു കാണിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നു. ബാങ്കുകാര്‍ വീട് ജപ്തി ചെയ്തതില്‍ ബാക്കി കിട്ടിയ സംഖ്യയാണ് സുനീര്‍ തട്ടിയെടുത്തത്. തൃശൂര്‍ റൂറല്‍ എസ പി വിജയകുമാറിന് വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. വടക്കേക്കാട് എസ ഐ റിനീഷിനെ ആക്രമിച്ച കേസടക്കം നിരവധി കൃമിനല്‍ കേസുകള്‍ സുനീറിനെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്കുശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു ജയിലിലേക്ക് അയച്ചു. ഭാര്യയും രണ്ടു കുട്ടികളുമുള്ളയാളാണ് സുനീര്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.