mehandi new

അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍

fairy tale

shekaharan arestവടക്കേകാട്: അയല്‍വാസിയെ വീട് കയറി അക്രമിക്കുകയും കാല്‍ തല്ലിയൊടിക്കുകയും ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതികളിലൊരാളെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു. വടക്കേകാട് മുരിയന്തോട് പേരോത്ത് വീട്ടില്‍ ശേഖരന്‍ (58) ആണ് അറസ്റ്റിലായത്. അയല്‍വാസിയായ വെളുത്തേടത്ത് ദാസനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം നേമത്ത് ഒളിവില്‍ കഴിഞ്ഞുവരവെയാണ് ശേഖരന്‍ പോലീസിന്റെ പിടിയിലായത്.
2015 ഡിസംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിനു ശേഷം പ്രതികളായ നാല് പേരും ഒളിവില്‍ പോവുകയായിരുന്നു. പ്രതികളിലൊരാളായ തിരുവനന്തപുരം നേമം സ്വദേശി മലമേല്‍ കുന്ന് വലിയക്കല്‍ വീട് മണിക്കുട്ടന്റെ അറസ്റ്റും വടക്കേകാട് പോലീസ് രേഖപ്പെടുത്തി. ഇയാള്‍ മറ്റൊരു കേസില്‍ തിരുവനതപുരത്ത് റിമാന്റില്‍ കഴിയുകയാണ്. ശേഖരന്റെ ബന്ധുക്കളായ രണ്ടു പേരെയാണ് ഇനി പിടികിട്ടാനുള്ളത്.
വടക്കേകാട് എസ് ഐ ടി കെ മോഹിത്, സിപി ഒ മാരായ വിന്‍സെന്റ്, ശശികുമാര്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Macare health second

Comments are closed.