mehandi new

ആശ്രയ മെഡി എയ്ഡും ഐ എം എ യും സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ആശ്രയ മെഡി എയ്ഡും തൃശൂർ ഐ.എം.എയും സംയുക്തമായി ചാവക്കാട് ബസ്റ്റാന്റ് പരിസരത്ത് വെച്ച് രക്തദാന ക്യാമ്പ് നടത്തി. പ്രശസ്ത സിനിമാ  നാടക നടൻ ശിവജി ഗുരുവായൂർ  ഉദ്ഘാടനം നിർവഹിച്ചു. രക്തം എന്നുള്ളത് ജീവനാണ് രക്തദാനം ജീവദാനത്തിനു തുല്യമാണ് ആശ്രയ എന്ന സംഘടന നടത്തിക്കൊണ്ടിരിക്കുന്നതെന്നും, ഇത്തരം പ്രവർത്തനങ്ങൾ  മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആശ്രയ മെഡിഎയ്ഡ് പ്രസിഡന്റ്‌ അബ്ദുസ്സമദ് അണ്ടത്തോട് അധ്യക്ഷത വഹിച്ചു. ചാവക്കാട് പ്രസ്സ് ക്ലബ് പ്രസിഡന്റും, മാധ്യമ പ്രവർത്തകനുമായ കെ. സി. ശിവദാസ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ എം. കെ. അസ്‌ലം, ആൽഫ പാലിയേറ്റീവ് പ്രസിഡന്റ്‌ ശംസുദ്ധീൻ വലിയകത്ത്,  എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ആശ്രയ വൈസ് പ്രസിഡന്റ്‌ സി ആർ ഹനീഫ സമാപന പ്രസംഗം നിർവഹിച്ചു. ആശ്രയ ജനറൽ സെക്രട്ടറി ഫൈസൽ ഉസ്മാൻ സ്വാഗതവും ട്രെഷറർ ബാബു നസീർ നന്ദിയും പറഞ്ഞു. നിരവധി പേർ രക്തദാനത്തിൽ പങ്കാളികളായി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.