ആശ്രയക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : ആശ്രയക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി സമൂഹത്തിലെ സഹൃദയരിൽ നിന്ന് ശേഖരിച്ച മെഡിക്കൽ ഉപകരണങ്ങൾ ആശ്രയക്ക് കൈമാറി.
ആതുര സേവന മേഖലയിൽ സജീവ സാനിദ്ധ്യമായ ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി കുണ്ടുവക്കടവ് മോർണിംഗ് വാക്കേഴ്സ് ടീം ശേഖരിച്ച ഉപകരണങ്ങൾ ടീം ലീഡർ നിസാം അഹമദ്ൽ നിന്ന് ആശ്രയക്കുവേണ്ടി ശ്രീ ചിത്തിര ആയുർവേദ ഹോസ്പിറ്റൽ ഉടമ ഡോ. മധുസുധനൻ ഏറ്റുവാങ്ങി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ആശ്രയ മെഡി എയ്ഡ് ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി റസാഖ് ആലുംപടി അധ്യക്ഷത വഹിച്ചു. ട്രെഷറർ ആർ. കെ. ഷമീർ സ്വാഗതവും ആശംസിച്ചു.
വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സി. ആർ. ഹനീഫ, ഓക്സ്ഫോർഡ് നിസാം അഹമ്മദ് എന്നിവർ സംസാരിച്ചു. ആശ്രയ എക്‌സികുട്ടീവ് അംഗം യൂസഫ് പാലയൂർ നന്ദിയും പറഞ്ഞു.
ഇതിനോടനുബന്ധിച്ചു രാവിലെ പാവറട്ടി കവലയിൽ നിന്നും ആരംഭിച്ച മോണിംഗ് വോക്കഴ്‌സ് ടീം സൈക്കിൾ റാലിയും മെഡിക്കൽ ഉപകരണങ്ങളുടെ ശേഖരണോദ്ഘാടനവും ആശ്രയ വൈസ് ചെയർമാൻ ടി. അബൂബക്കർ ഹാജി നിർവഹിച്ചു.

Comments are closed.