mehandi new

അശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു

fairy tale

ഇരട്ടപ്പുഴ: ഉദയ വായനശാല, ഇരട്ടപ്പുഴ
അശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്‌കാരം 2023 വിതരണം ചെയ്തു.
എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിലും, മറ്റിതര മത്സര പരീക്ഷകളിലും ഉന്നതവിജയം നേടിയവർക്കുമാണ് അശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്‌കാരം നൽകിയത്. ഇരട്ടപ്പുഴ മേഖലയിലെ എഴുപത് കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്തത്. വായനശാല പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന പുരസ്‌കാര വിതരണോദ്‌ഘാടനം ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എ. വിശ്വംഭരൻ നിർവഹിച്ചു.

planet fashion

ചാവക്കാട് മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മിസിരിയ മുസ്തഖലി മുഖ്യാതിഥിയായിരുന്നു. കടപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മൂക്കൻ കാഞ്ചന, വാർഡ് മെമ്പര്‍ പ്രസന്ന ചന്ദ്രൻ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എം.എസ്. പ്രകാശൻ, താലൂക്ക് കൗൺസിൽ സി. കെ. രാധാകൃഷ്ണൻ, സി. മുസ്താഖലി, നേതൃസമിതി കൺവീനർ മണികണ്ഠൻ ഇരട്ടപ്പുഴ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി വലീദ് തെരുവത്ത് സ്വാഗതവും കെ. വി. സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു. ബോസ് വളൂരകായിൽ, ആച്ചി മോഹനൻ, യൂസഫ് വലിയകത്ത്, ജയദേവി ശശിധരൻ, മിനി രഞ്ജിത്ത് എന്നിവർ നേതൃത്വം നല്കി.

Jan oushadi muthuvatur

Comments are closed.