mehandi new

ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തി വർദ്ദിച്ചുവരുന്ന ഈ കാലത്ത് ഗാന്ധിയുടെ ഒരു ഫോട്ടോ പതിക്കൽ പോലും ഫാസിസത്തിനെതിരെയുള്ള പ്രതിരോധമാണ് – ഹുസൈൻ അണ്ടത്തോട്

fairy tale

അണ്ടത്തോട് : ഇന്ദിരാഭവൻ അണ്ടത്തോടിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതിയും പുഷ്പാർച്ചനയും ഗാന്ധിജി കോൺഗ്രസ്സ് പ്രസിഡന്റ് പദം അലങ്കരിച്ചതിന്റെ നൂറാം വാർഷികവും ആചരിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ എൻ ആർ ഗഫൂർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടിയിൽ ഇന്ദിരാഭവൻ പ്രസിഡന്റ് ഷാഹിദ് കൊപ്പര അധ്യക്ഷത വഹിച്ചു. 

സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഹുസൈൻ അണ്ടത്തോട്  ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഗാന്ധിയൻ ആദർശങ്ങൾക്ക് ഏറെ പ്രസക്തി വർദ്ദിച്ചുവരുന്ന ഈ ഫാസിസ്റ്റ് കാലത്ത് മഹാത്മാവിന്റെ ഒരു ഫോട്ടോ പതിക്കൽ പോലും ഫാസിസത്തിനെതിരെയുള്ള പ്രതിരോധമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഇന്ദിരാഭവൻ പ്രവാസി കൂട്ടായ്മ കോഡിനേറ്റർ മുസ്തഫ സി യു സ്വാഗതവും മുതിർന്ന കോൺഗ്രസ്സ് നേതാവ് വി മുഹമ്മദലി നന്ദിയും പ്രകാശിപ്പിച്ചു. 

ഇന്ദിരാഭവൻ വൈസ് പ്രസിഡന്റ്‌ കാസിം പൂക്കാട്ട്, മുഹമ്മദലി വാലിയിൽ, കാസിം തെങ്ങിൽ, അൻവർ അസ്സൈനാരകത്ത്, ഫാറൂഖ് റ്റി എം, റഫീഖ് സി എം, നൗഫൽ സി എം, റസാഖ് റ്റി കെ, നസീർ പി എം, ഷംസു ചെറായി, കോയ എച്ച്, റംഷാദ് കെ യു, ദിൽഷാദ് ഹാശിം, ഹക്കിം എം കെ, ഷഫീക് സി എസ്, യാസിർ തുടങ്ങിയവർ പങ്കെടുത്തു.

Royal footwear

Comments are closed.