mehandi new

പേ വിഷബാധയേറ്റ നായയുടെ ആക്രമണം – ഒന്നാം പ്രതി ദേവസ്വം നഗരസഭാ അധികാരികളെന്നു യൂത്ത് കോൺഗ്രസ്സ്

fairy tale

planet fashion

ഗുരുവായൂർ : ഗുരുവായൂരിൽ നിരവധി ആളുകളെ കടിച്ച നായക്ക് പേ വിഷബാധയുണ്ടെന്ന റിപ്പോർട്ടിന്റെ സാഹചര്യത്തിൽ ഗുരുവായൂർ നഗരസഭയും, ദേവസ്വവും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
പേ വിഷബാധയേറ്റ നായയുടെ കടിയേറ്റ മറ്റ് നായ്ക്കൾ ഇപ്പോഴും നഗരത്തിലുണ്ടാവാമെന്നും അതിനെയെല്ലാം അടിയന്തിരമായി നഗരത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടി ഭരണാധികാരികൾ സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപെട്ടു. മാസങ്ങളായി തെരുവ് നായ ശല്യം നഗരത്തിൽ രൂക്ഷമായിട്ടും കണ്ടില്ലെന്ന് നടിച്ച നഗരസഭാ-ദേവസ്വം അധികാരികളാണ് പേ വിഷബാധയേറ്റ നായയുടെ കടിയേറ്റ ജനങ്ങളുടെ ദുരിതത്തിലെ ഒന്നാം പ്രതിയെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇവരുടെ നിസ്സംഗത മൂലം നായയുടെ കടിയേറ്റവരുടെ ചികിത്സാ ചിലവുകളും നഗരസഭയും, ദേവസ്വവും വഹിക്കണമെന്നും ആവശ്യപ്പെട്ടു.

ഗുരുവായൂർ നിവാസികളുടെയും, ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തരുടെയും ആശങ്കക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം ലഭ്യമാകാത്ത പക്ഷം സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ പ്രസ്താവനയിലൂടെ അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.