പുത്തൻകടപ്പുറത്ത് യുവാവിന് നേരെ ആക്രമണം



ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ചെങ്കോട്ടയിൽ രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായ പരിക്കേറ്റു. പുത്തൻകടപ്പുറം പള്ളിപറമ്പിൽ അലി (42)യാണ് ആക്രമണത്തിനു ഇരയായത്.
ആക്രമണത്തിൽ തലക്ക് സാരമായി പരിക്കേറ്റ അലിയെ തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു.
ഇന്ന് രാത്രി ഒൻപതര മണിയോടെയാണ് സംഭവം.

Comments are closed.