തെക്കഞ്ചേരിയിൽ വീട് കുത്തിപ്പൊളിച്ച് മോഷണ ശ്രമം – കള്ളനെ ഓടിച്ചിട്ട് പിടിച്ചു
ചാവക്കാട് : വീട് കുത്തി പൊളിച്ചു മോഷണം നടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാളെ വീട്ടു കാർ ഓടിച്ചിട്ട് പിടികൂടി. ചാവക്കാട് തെക്കഞ്ചേരി അറയ്ക്കൽ വീട്ടിൽ ഉമ്മർ മകൻ കബീറിന്റെ വീട്ടിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതി തമിഴ് നാട് തെങ്കാശി അയ്യപ്പൻ മകൻ സേതു (34 )പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് കബീറിന്റെ വീടിന്റെ പിറകു വശത്തെ വാതിൽ കല്ല് കൊണ്ട് ഇടിച്ചു പൊളിച്ചു അകത്തു കടന്നു കിടപ്പു മുറിയില അലമാര തുറന്ന് മോഷണം നടത്തുന്നതിനിടെ ശബ്‍ദം കേട്ട് വീട്ടു കാർ ഉണർന്ന് ബഹളം വെക്കുകയായിരുന്നു.
തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളിലെ ഒരാളെ വീട്ടിലുണ്ടായിരുന്ന യുവാക്കൾ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മുട്ടിപ്പാലത്തിനടുത്ത് വെച്ചാണ് കള്ളനെ കയ്യിൽ കിട്ടിയത്. ബഹളം കേട്ട് തടിച്ചുകൂടിയ നാട്ടുകാർ പരിസരം മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും മറ്റെ കള്ളനെ കിട്ടിയില്ല. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും കള്ളനെ പോലീസിന് കൈമാറുകയും ചെയ്തു.
പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
ചാവക്കാട് സി ഐ കെ എസ് സെൽവരാജ്, എസ് ഐ കെ ഉമേഷ്, എ എസ് ഐ മാരായ ബാബു, ശ്രീരാജ്, എസ് സി പി ഒ മാരായ ഗീത, തജ്ജുദീൻ, സി പി ഒ മാരായ, ബിബിൻ, അബൂബക്കർ, ബിനീഷ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments are closed.