mehandi new

ആഗസ്റ്റ് 9 – ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി ദിനം ആചരിച്ചു

fairy tale

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ആഗസ്റ്റ് 9  ദേശിയ വ്യാപാരി ദിനം ആചരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ കെ.വി അബ്‌ദുൾ ഹമീദ്  പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. വ്യാപാരി ദിനത്തോടനുബന്ധിച്ച് പ്രളയ ദുരിതബാധിതർക്ക് അകമഴിഞ്ഞ സഹായം നൽകാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ് അധ്യക്ഷത വഹിച്ചു.  ട്രഷറർ കെ കെ സേതുമാധവൻ, വൈസ് പ്രസിഡണ്ട് കെ. എൻ സുധീർ, സെക്രട്ടറിമാരായ  പി എസ് അക്ബർ, എ.എസ് രാജൻ , സിഎംഎ സെക്രട്ടറിയേറ്റ് മെമ്പർ ആർ.എസ് ഹമീദ്, വനിതാവിങ് പ്രസിഡണ്ട് ഫാദിയ ഷഹീർ, വനിതാ വിങ് മണ്ഡലം ചെയർ പേഴ്സൺ രാജശ്രീ, ട്രഷറർ രതി രാജൻ എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.