അവിയൂർ ചന്ദിരുത്തിൽ സി കെ വേണു (73) നിര്യാതനായി

അവിയൂർ : അവിയൂർ ചന്ദിരുത്തിൽ സി കെ വേണു (73) നിര്യാതനായി. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കഴിഞ്ഞ രണ്ടാഴ്ചയായി ശ്വാസകോശം സംബന്ധമായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

ചാവക്കാട്ടെ സാമൂഹ്യ പ്രവർത്തകർക്ക് മറക്കാനാകാത്ത വ്യക്തിത്വമാണ് വേണു. റിട്ടയേഡ് ആർമി പരേതനായ കേശവന്റെയും അവിയൂർ യുപി സ്കൂൾ റിട്ടയേർഡ് എച്ച് എം കാർത്തിയാനി ടീച്ചറുടെയും മകനാണ് വേണു. അവിവാഹിതനാണ്.
സഹോദരങ്ങൾ : സത്യൻ, അഡ്വ മോഹനൻ, രാജൻ, നിർമല, പരേതരായ രവി, ബാബു. ശവ സംസ്കാരം പിന്നീട്.

Comments are closed.