mehandi new

എടക്കഴിയൂരിൽ ആയുർവേദ ആശുപത്രി ഉദ്ഘാടനം ചെയ്തു

fairy tale

എടക്കഴിയൂർ : ആയുര്‍വേദ മേഖലയില്‍ കേരളം വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നും സംസ്ഥാനത്ത് തിരുവനന്തപുരത്തും ഒല്ലൂരും കോട്ടക്കലും പരിയാരത്തുമെല്ലാം സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജുകളുണ്ടെന്നും കേരള നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. പുന്നയൂരില്‍ എന്‍. കെ. അക്ബര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 76 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആയുര്‍വേദ ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ആയുര്‍വേദത്തിന് സാധിക്കുന്നുണ്ട്. പല ചികിത്സാ സംവിധാനങ്ങളും പരാജയപ്പെടുന്നിടത്ത് ആയുര്‍വേദം വഴി അസുഖം ഭേദമാകുന്നത് കാണാമെന്നും, ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നായി നിരവധി വിദേശികളാണ് ആയുര്‍വേദ ചികിത്സക്കായി കേരളത്തില്‍ വരുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടനപ്രസംഗത്തില്‍ എന്‍.  കെ.  അക്ബര്‍ എം.എല്‍.എയെ സ്പീക്കര്‍ പ്രശംസിച്ചു. പുതിയ നിയമസഭാ സാമാജികനായിട്ട് പോലും നിയമസഭയിലെ പ്രശ്‌നങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെടുന്നുണ്ട്. കൃത്യമായി ചട്ടം പഠിച്ച് ഗുരുവായൂരിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരന്തരം നിയമസഭയില്‍ ചോദിച്ചുകൊണ്ടേയിരിക്കുന്ന എം.എല്‍.എ. കൂടിയാണെന്നതില്‍ ഗുരുവായൂര്‍ മണ്ഡലത്തിലുള്ളവര്‍ക്ക് അഭിമാനിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു. ഇരുനിലകളിലായി 2,902 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആയുര്‍വേദ ആശുപത്രി കെട്ടിടം പണിതിരിക്കുന്നത്. ഇവിടെ കോണ്‍ഫറന്‍സ് ഹാള്‍, പരിശോധന മുറി, ഫാര്‍മസി, വെയ്റ്റിംഗ് റൂം, ഒ.പി. സൗകര്യം, ഫീഡിങ് റൂം, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

planet fashion

     ചടങ്ങില്‍ എന്‍. കെ. അക്ബര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ചാവക്കാട് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വി. എ. ലീസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ. എ. വിശ്വനാഥന്‍, എ. കെ. വിജയന്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. എസ്. ഷിഹാബ്, വാര്‍ഡ് മെമ്പര്‍ എം. കെ. അറാഫത്ത്, ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ബീനാകുമാരി, പുന്നയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. ജി. നിത, ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. പ്രീത, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ. ബി. ഫസലുദ്ദീന്‍, പി. വി. ജാബിര്‍, സി. ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Macare 25 mar

Comments are closed.