mehandi new

ആസാദി കാ അമൃത് മഹോത്സവ് – ബ്ലാങ്ങാട് ബീച്ച് ശുചീകരിച്ചു

fairy tale

ചാവക്കാട് : ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടന, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സമഗ്ര ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

planet fashion

ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ കബീർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ അക്ബർ കോനേത്ത് അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ലത്തീഫ്, മുഹമ്മദ്‌ അൻവർ, പ്രസന്ന രണദിവെ, കൗൺസിലർ മാരായ എം. ആർ. രാധാകൃഷ്ണൻ, ഫൈസൽ എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാർ, സെക്രട്ടറി, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, തൊഴിലാളികൾ എന്നിവർ ശുചീകരണ യഞജ്ത്തിൽ പങ്കാളികളായി.

ശുചീകരണ കാമ്പയിനിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 2 ന് ഗാന്ധി ജയന്തിയോടനുബന്ധിച്ച് കാലത്ത് 7 മണിക്ക് ചാവക്കാട് ടൌൺ കേന്ദ്രീകരിച്ച് നടത്തുന്നതാണെന്നും മുഴുവൻ ജനങ്ങളും നഗരസഭയുടെ ശുചീകരണ യഞജ്ത്തിൽ പങ്കാളികളാകണമെന്നും നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അറിയിച്ചു.

Ma care dec ad

Comments are closed.