mehandi banner desktop
Chavakkad online

ഭാരത് ബന്ദിന് ഐക്യദാർഡ്യം – വെൽഫെയർ പാർട്ടി പ്രകടനം നടത്തി

Ft

ഒരുമനയൂർ : കർഷക സംഘടനകളും തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ഭാരത ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഒരുമനയൂർ പഞ്ചായത്തിൽ വെൽഫെയർ പാർട്ടി പ്രകടനം നടത്തി.

Jan oushadi

തങ്ങൾപടി സെന്ററിൽ നിന്നും മുത്തമ്മാവ് സെന്റർ വരെയായിരുന്നു പ്രകടനം. . തുടർന്ന് നടന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ്‌ സുഹൈൽ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ. വി ഷിഹാബ് നന്ദി പറഞ്ഞു.

വില്യംസ് യൂണിറ്റ് സെക്രട്ടറി സുഫി ഹുസ്സൻ, ട്രെഷറർ റഷീദ്, തെക്കഞ്ചേരി യൂണിറ്റ് സെക്രട്ടറി അരവിന്ദൻ, എൻ.വി, സുനിൽകുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.