mehandi banner desktop
Chavakkad online

പ്രിയദർശിനി മെഡികെയറിന്റെ രോഗികൾക്കുള്ള സൗജന്യ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

Ft

തൊഴിയൂർ : ജീവിത ശൈലി രോഗങ്ങൾ മൂലം സ്ഥിരമായി ആശുപത്രിയിൽ പോവേണ്ടി വരുന്ന രോഗികൾക്കായി തയ്യാറാക്കിയ സൗജന്യ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഗുരുവായൂർ എം ൽ എ എൻ കെ അക്ബർ നിർവഹിച്ചു.

Jan oushadi

തൊഴിയൂർ പ്രിയദർശിനി ക്ലബ്ബിന്റെ ചാരിറ്റി വിംഗ് മെഡികെയറിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായാണ് രോഗികൾക്ക് സൗജന്യ വാഹന സേവനം ഒരുക്കിയത്.

ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർമാരായ ഫൈസൽ പൊട്ടത്തയിൽ, സുഹറ ഹസമോൻ, ജീഷ്മ സുജിത്, പ്രിയദർശിനി രക്ഷധികാരി ഹബീബ് മുഹമ്മദുണ്ണി, ബഷീർ പൂക്കോട്, ഷാബിദ് സുനെന, അഷറഫ്‌ മാളികയിൽ, അലികുട്ടി, ഷമീർ എന്നിവർ സംസാരിച്ചു. പ്രിയദർശിനി പ്രസിഡന്റ്‌ മുർഷിദ് അധ്യക്ഷത വഹിച്ചു. നിയാസ് സ്വാഗതം പറയുകയും റഹീം നന്ദി രേഖപെടുത്തുകയും ചെയ്തു.

Comments are closed.