mehandi new

ബേബി ഫ്രണ്ട്‌ലി വാഷ് റൂം, ശീതീകരിച്ച ഇരുനില കെട്ടിടം, 1080 സ്ക്വയർ ഫീറ്റിൽ ഇരട്ടപ്പുഴയിൽ അംഗനവാടി തുറന്നു നൽകി

fairy tale

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ എംപി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 23 നമ്പർ അംഗൻവാടി കെട്ടിടം ടി എൻ പ്രതാപൻ എംപി തുറന്നു നൽകി.
28 ലക്ഷത്തി പതിനായിരം രൂപ ചിലവിൽ നിർമിച്ച ശീതികരിച്ച ഇരുനില കെട്ടിടമാണ് ഇരട്ടപ്പുഴയിൽ തുറന്നു നൽകിയത്
കടപ്പുറത്ത് 26മത്തെ അങ്കണവാടിയാണ് ഇത്.
ബേബി ഫ്രണ്ട്‌ലി വാഷ് റൂം സംവിധാനത്തോടുകൂടി 1080 സ്ക്വയർ ഫിറ്റ് കെട്ടിടമാണ് നിർമ്മിച്ചിട്ടുള്ളത്. ഈ സാമ്പത്തിക വർഷം എം പി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന രണ്ടാമത്തെ കെട്ടിടമാണിത്.

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ അധ്യക്ഷത വഹിച്ചു.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ മുസ്താക്കലി, കടപ്പുറം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലിഹ ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്രൻ, ഷീജ രാധാകൃഷ്ണൻ, പി എ മുഹമ്മദ്, മുഹമ്മദ് നാസിഫ്, ബോഷി ചാനാശ്ശേരി, റാഹില വഹാബ് ഐസിഡിഎസ് സൂപ്പർവൈസർ
ജിജി ജോൺസൺ, നിർമിതി അസിസ്റ്റൻറ് എൻജിനീയർ എം ബീന
എന്നിവർ പങ്കെടുത്തു സംസാരിച്ചു.
തൃശൂർ ജില്ല നിർമിതി കേന്ദ്രമാണ് നിർമാണം പൂർത്തിയാക്കിയത്.

planet fashion

Comments are closed.