ബദർ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി

ചാവക്കാട് : വിവിധ മസ്ജിദുകളിലും സംഘടനകളുടെ നേതൃത്വത്തിലും ബദർ അനുസ്മരണവും നോമ്പ് തുറയും സംഘടിപ്പിച്ചു.
കേരള മുസ് ലീം ജമാഅത്ത് തിരുവത്ര സർക്കിൾ കമ്മിറ്റിയുടെ കീഴിൽ തിരുവത്ര മസ്ജിദ് സ്വഹാബയിൽ സംഘടിപ്പിച്ച ബദർ അനുസ്മരണത്തിന് റഊഫ് നിസാമി നേതൃത്വം നൽകി.
തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിന് കേരള മുസ് ലീം ജമാഅത്ത് തിരുവത്ര സർക്കിൾ പ്രസിഡന്റ് വി കെ അഷ്റഫ് ഹാജി, സോൺ സെക്രട്ടറി ഐ എം മുഹമ്മദ് മാസ്റ്റർ, സർക്കിൾ ഫൈനാൻസ് സെക്രട്ടറി ഹംസ ഹാജി, തിരുവത്ര സർക്കിൾ സെക്രട്ടറി ഇ എം യൂസഫ്, എസ് വൈ എസ് തിരുവത്ര സർക്കിൾ സെക്രട്ടറി മുഹമ്മദ് പുന്ന തുടങ്ങിയവർ നേതൃത്വം നൽകി.

ബദർ ദിനാചരണത്തിന്റെ ഭാഗമായി തെക്കൻ പാലയൂർ ബദറിയ മസ്ജിദിൽ നടന്ന ബദർ മൗലൂദ് പാരായണത്തിന് ഖത്തീബ് സത്താർ ദാരിമി, സാദിഖ് മുസ്ലിയാർ, ഇബ്രാഹിം മുസ്‌ലിയാർ, പ്രസിഡൻ്റ് ഉമ്മർ കോനയിൽ, സെക്രട്ടറി സി.എം. മുജീബ്, ട്രഷറർ സൈനുദ്ധീൻ കാദർ, വി. സ്വാദിക്ക്, കെ വി മുഹമ്മദ് ഫഹദ്, ഹംസ പള്ളിവായിൽ, നാസ്സർ പേനോത്ത് എന്നിവർ നേതൃത്വം കൊടുത്തു. തുടർന്ന് നടന്ന ബദർ സദസ്സിൽ ബദർ യുദ്ധവും ശുഹദാക്കളും എന്ന വിഷയത്തിൽ ബഷീർ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ഭക്ഷണ വിതരണവും നടത്തി.

Comments are closed.