mehandi banner desktop
Chavakkad online

‘കടപ്പുറത്തൊരു ബഷീർ’ പുസ്തക ചർച്ച സംഘടിപ്പിച്ചു

Ft

ചാവക്കാട്: പി.സി. ഹമീദ് ഹാജി സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കെ.കെ. ബഷീർ രചിച്ച ‘കടപ്പുറത്തൊരു ബഷീർ’ എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് ചർച്ചാ പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ ഫിറോസ് തിരുവത്ര പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.​പി.എ. മുഹമ്മദ് മാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എച്ച്. മഹ്റൂഫ് സ്വാഗതവും പി.ബി. ഷാബിർ നന്ദിയും രേഖപ്പെടുത്തി.​തുടർന്ന് നടന്ന ചർച്ചയിൽ പുസ്തകത്തിന്റെ രചയിതാവ് കെ.കെ. ബഷീർ, അഹ്മദ് മുഈനുദ്ധീൻ, ആർ.കെ. ഇസ്മായിൽ, കെ.വി. അഷ്റഫ്, എം.വി.ടി. മൂസ, ഷരീഫ് മാസ്റ്റർ, മുഹമ്മദ്, ഹബ്രൂഷ്, എ.കെ. മുനീർ, ഹംസ, അസ്ലഹ ഉൾപ്പെടെ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത് സംസാരിച്ചു.

Jan oushadi

Comments are closed.