mehandi banner desktop
Chavakkad online

സി.പി.ഐ.എം – ഡി.വൈ.എഫ്.ഐ പ്രതിഭകളെ ആദരിച്ചു

Ft

ചാവക്കാട്: സി.പി.ഐ.എം – ഡി.വൈ.എഫ്.ഐ മണത്തല നോർത്ത് കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ പ്രദേശത്തെ ഉന്നത വിജയികളായ വിദ്യാർത്ഥികളെ പുരസ്കാരം നൽകി ആദരിച്ചു. എം.എ പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ എം.ജെ പാർവ്വതി, പോളിടെക്നിക് പരീക്ഷയിൽ മികച്ച വിജയം നേടിയ ഋതു കൃഷ്ണ എന്നിവരെയും, CBSE, പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയുമാണ് ചടങ്ങിൽ അനുമോദിച്ചത്.​ചടങ്ങിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ പി.ഐ വിശ്വംഭരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ.എം മണത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എ മഹേന്ദ്രൻ മുഖ്യാതിഥിയായിരുന്നു.​ബ്രാഞ്ച് സെക്രട്ടറി അമർനാഥ്, ഡി.വൈ.എഫ്.ഐ മണത്തല നോർത്ത് യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് കെ.പി, സഖാക്കളായ സി.കെ ലളിത, സ്മൃതി മനോജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി സംസാരിച്ചു. പ്രദേശത്തെ നിരവധി ജനങ്ങളും പാർട്ടി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Jan oushadi

Comments are closed.