mehandi new

ബഷീര്‍ പൂക്കോട് ഗുരുവായൂർ നഗരസഭ കൗൺസിൽ യുഡിഎഫ് കക്ഷി നേതാവ്

fairy tale

ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലിലെ യു.ഡി.എഫ് കക്ഷി നേതാവായി ബഷീര്‍ പൂക്കോടിനെ തെരഞ്ഞെടുത്തു. ഐ ഗ്രൂപ്പുകാരനായ ബഷീര്‍ രണ്ടാം തവണയാണ് കൗണ്‍സിലറാകുന്നത്. എ ഗ്രൂപ്പിന്റെ അംഗബലം അഞ്ചിനുള്ളില്‍ ഒതുങ്ങിയതോടെയാണ് തര്‍ക്കങ്ങളില്ലാതെ ഐ ഗൂപ്പിന് കക്ഷി നേതാവിന്റെ സ്ഥാനം ലഭിച്ചത്. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്തും ഐ ഗ്രൂപ്പിന് തന്നെയായിരുന്നു കക്ഷി നേതാവിന്റെ സ്ഥാനം.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ഒ അബ്ദുറഹ്മാൻ കുട്ടിയുടെയും ശശികുമാറിന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ മുഴുവൻ കോൺഗ്രസ്‌ കൗൺസിലർമാരും പങ്കെടുത്തു. ഇന്ന് നടക്കുന്ന ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ യഥാക്രമം ബിന്ദു നാരായണനും പ്രിയ രാജേന്ദ്രനും മത്സരിക്കും.

planet fashion

Comments are closed.