അനീതി നിറഞ്ഞ നാട്ടിൽ നീതിയുടെ കാവൽക്കാരാവുക – സോളിഡാരിറ്റി യൂത്ത് കഫെ
ചാവക്കാട് : അനീതി നിറഞ്ഞ നാട്ടിൽ നീതിയുടെ കാവൽക്കാരാകുക എന്നതാണ് മുസ്ലിമിന്റെ ദൗത്യമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ നിഷാദ് കുന്നക്കാവ്. സോളിഡാരിറ്റി ചാവക്കാട് ഏരിയ സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുണകൾ കൊണ്ടു ഭീതി പരത്തുന്ന ഇസ്ലാമോ ഫോബിയ കാലത്ത് ഇസ്ലാമിനെ ജീവിതം കൊണ്ടു ജനങ്ങൾക്ക് അനുഭവിപ്പിക്കാനാണ് ഓരോ വ്യക്തിയും ശ്രമിക്കേണ്ടത്. കുത്തഴിഞ്ഞ സ്വതന്ത്ര വാദം പിടിമുറുക്കി തലമുറകൾ നശിപ്പിക്കപ്പെടുമ്പോൾ മൂല്യങ്ങൾ കൊണ്ടു തിളങ്ങുന്ന ഇമ്പമുള്ള കുടുംബങ്ങളാവുകയാണ് ഓരോ മുസ്ലിം കുടുംബങ്ങളും ചെയ്യേണ്ടത് എന്നും അദ്ദേഹം കൂട്ടി ചേർത്തു.
ജില്ലാ സെക്രട്ടറി റഹീം ഒ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ എ ടി ശറഫുദ്ധീൻ, അബ്ദുസ്സമദ് അണ്ടത്തോട്, ഹിഷാം താലിബ് എന്നിവർ വിത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. ജില്ലാ പ്രസിഡണ്ട് അനീസ് ആദം സമാപന പ്രസംഗം നിർവ്വഹിച്ചു. ചാവക്കാട് ഏരിയ പ്രസിഡണ്ട് ജഫീർ അറഫാത്ത് സെക്രട്ടറിമാരായ യാസിർ അബ്ദുൽ റസാഖ്, ലുഖ്മാൻ വി എ എന്നിവർ സംസാരിച്ചു.
Comments are closed.