ലഹരിക്കെതിരെ ബീച്ച് ലവേഴ്സ് കൂട്ടയോട്ടം സംഘടിപ്പിച്ചു
ചാവക്കാട് : വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ചാവക്കാട് ബീച്ച് ലവേഴ്സ് കൂട്ടയോട്ടം സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ ചാവക്കാട് സെന്ററിൽ നിന്നും ചാവക്കാട് ബീച്ച്ലേക്ക് സംഘടിപ്പിച്ച കൂട്ടയോട്ടം അസി എക്‌സൈസ് ഇൻസ്‌പെക്ടർ പി എൽ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.
ചാവക്കാട് ബീച്ചിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ റിട്ടയർഡ് ബ്രിഗേഡ് സുബ്രഹമുണ്യൻ ദേശീയ പതാക ഉയർത്തി. ഡോ ഷൗജാദ് മുഹമ്മദ് ആരോഗ്യ പരിപാപാലനത്തെ കുറിച്ച് ക്ലാസ്സെടുത്തു. കെ വി ഷാനവാസ്, ഡോ. ഇഹ്സാൻ, പി എസ് ഷാജഹാൻ, കെ പി ഖലീൽ, പി ടി ശറഫുദ്ധീൻ, സുലൈമാൻ അസ്ഹരി എന്നിവർ സംസാരിച്ചു.
Comments are closed.