mehandi new

മികച്ച നടനും മികച്ച ഗാന രചയിതാവും ചാവക്കാട്ടുകാർ

fairy tale

ദുബായ് : മലബാർ സൗഹൃദ വേദിയുടെ അഞ്ചാമത് രാജ്യാന്തര മ്യൂസിക് ആൽബം, ഡോകുമെന്ററി, ഷോർട്ഫിലിം ഫെസ്റ്റിവൽ 2022 ലെ വിജയികളെ പ്രഖ്യാപിച്ചു.
മികച്ച നടനും, മികച്ച ഗാന രചയിതാവിനുമുള്ള രാജ്യാന്തര പുരസ്‌കാരം ചാവക്കാട്ടുകാർക്ക്.

planet fashion

പ്രവാസി വിഭാഗത്തിൽ മികച്ച മ്യൂസിക്കൽ ആൽബമായി “ദ ജെർണി ഓഫ് റീകാൾഡ് മെൻ” തിരഞ്ഞെടുത്തു , ഇതിലെ അഭിനയത്തിന്
മികച്ച നടനായി ചാവക്കാട് സ്വദേശി കമാൽ കാസ്സിമിനെയും മികച്ച ഗാനരചയിതാവായി ചാവക്കാട് എടക്കഴിയൂർ സ്വദേശി ഒ.എസ്. എ. റഷീദിനെയും തിരഞ്ഞെടുത്തു. ഇതോടെ മൂന്ന് പുരസ്‌കാരങ്ങളാണ് “ജേർണി ഓഫ് റീകാൾഡ് മെൻ”നിന് ലഭിച്ചത്.

നിക്കോൺ മിഡിലീസ്റ്റിന്റെ സഹകരണത്തോടെ പൂർണമായും യൂ- എ- ഇ ഇൽ വെച്ച് ചിത്രീകരണം പൂർത്തിയാക്കിയ മാതാവിന്റെ സ്നേഹവാത്സല്യം കൊതിക്കുന്ന മകന്റെ കഥപറയുന്ന കൊടുങ്ങല്ലൂർ മതിലകം സ്വദേശി സുൽത്താൻ ഖാൻ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച “ദ ജെർണി ഓഫ് റീകാൾഡ് മെൻ” എന്ന മ്യൂസിക്കൽ ആൽബം പ്രവാസ ജീവിതത്തിന്റെ നൊമ്പരവും മാതൃസ്നേഹവും വരച്ചുകാട്ടുന്നതാണ്, മാതാവിന്റെ സാമിപ്യം നഷ്ടപ്പെട്ട് ദുരിത പ്രവാസം നയിക്കുന്ന മകന്റെ കഥപാത്രമായാണ് കമാൽ കാസ്സിം വേഷമിട്ടത്. മാതാവായി തസ്‌നിം കാസ്സിമും വേഷമിട്ടു. ഒ.എസ്.എ .റഷീദിന്റെ വരികൾക്ക് ഖാലിദാണ് ഈണവും ശബ്‌ദവും നൽകിയിരിക്കുന്നത്.

കമാൽ കാസിം

ഷാർജയിൽ നിന്നും പ്രസിദ്ധികരിക്കുന്ന ഗൾഫ് ടുഡേ ഇംഗ്ലീഷ് ദിനപത്രത്തിൽ രണ്ട് പതിറ്റാണ്ടുകളോളമായി ഫോട്ടോജേര്ണലിസ്റ്റായി ക്യാമറക്കു പിന്നിൽ പ്രവർത്തിക്കുന്ന കമാൽ കാസിം ആദ്യമായിട്ടാണ് ക്യാമറക്കു മുന്നിൽ കഥാപാത്രമാവുന്നത്.

കഴിഞ്ഞ ജനുവരിയിൽ ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലെ നോവോ സിനിമയിൽ നടന്ന ചടങ്ങിൽ അമ്മമാർക്കുള്ള സ്നേഹദരമായാണ് “ദ ജെർണി ഓഫ് റീകാൾഡ് മെൻ” റിലീസ് ചെയ്തത് .
2023 ഡിസംബറിൽ കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാര വിതരണം നടക്കുമെന്ന് സംഘടകരായ പി.കെ.ബാബുരാജ്, ഷാജി പട്ടികര, ജയൻ കടലുണ്ടി എന്നിവർ അറിയിച്ചു.

Ma care dec ad

Comments are closed.