mehandi new

ഭാരത് ജോഡോ യാത്ര – ഗുരുവായൂർ മണ്ഡലം വിളംബര ജാഥ ബുധനാഴ്ച്ച

fairy tale

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബുധനാഴ്ച്ച ചാവക്കാട് വിളംബര ജാഥ. ഗുരുവായൂർ നിയോജക മണ്ഡലം സ്വാഗത സംഘം കമ്മറ്റിയുടെ നേതൃത്വത്തിൽ 21 ന് ബുധനാഴ്ച വൈകീട്ട് 4 മണിക്കാണ് ജാഥ സംഘടിപ്പിക്കുന്നത്.

planet fashion

കേരളത്തിൽ 19 ദിവസമാണ് പര്യടനം. ഇതിനിടയിൽ 7 ജില്ലകളിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകും. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമാണ് പര്യടനം. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസം കൊണ്ട് 453 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്.
12 സംസ്ഥാനങ്ങളിലൂടെ തുടരുന്ന യാത്ര 3,500 കിലോമീറ്റർ ദൂരം പിന്നിടും. ഏകദേശം 150 ദിവസമെടുത്ത് യാത്ര കശ്മീരിൽ സമാപിക്കും.
സെപ്റ്റംബർ 23, 24, 25 തീയതികളില്‍ തൃശ്ശൂര്‍ ജില്ലയിലൂടെ പദയാത്ര കടന്നു പോകും.

മൈൽ കദം, ജൂഡെ വതാൻ’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. ‘ഒരുമിച്ച് ചേരൂ, രാജ്യം ഒന്നിക്കും’ എന്നതാണ് മുദ്രാവാക്യത്തിന്റെ അർത്ഥം.

ഗുരുവായൂർ മണ്ഡലം വിളംബര ജാഥ മണത്തലയിൽ നിന്നും ഗുരുവായൂർ ഗാന്ധി സ്ക്വയറിലേക്ക് വാദ്യ കാവടി അലങ്കാരത്തോടെ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തുമെന്ന് സംഘാടകസമിതി ചെയർമാൻ എ. എൻ അലാവുദ്ധീൻ, പബ്ലിസിറ്റി ചെയർമാൻ എൻ എം കെ നബീൽ, കൺവീനർ കെ. വി സത്താർ എന്നിവർ അറിയിച്ചു

Ma care dec ad

Comments are closed.