mehandi banner desktop
Chavakkad online

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഗുരുവായൂർ, ചാവക്കാട്, ഒരുമനയൂർ കോൺഗ്രസ് പ്രകടനം

Ft

​ഗുരുവായൂർ: ഡൽഹിയിൽ നീതിയ്ക്കായി പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ തെരുവിൽ അക്രമിച്ച് അറസ്റ്റ് ചെയ്ത കേന്ദ്ര ഭരണാധികാരികളുടെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി, ചാവക്കാട് ബ്ലോക്ക് കമ്മിറ്റി, ഒരുമനയൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

Jan oushadi

​ഗുരുവായൂർ കൈരളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി സമാപിച്ചു. സമാപന യോഗം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എസ്. സൂരജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് നേതാക്കളായ ആർ. രവികുമാർ, ഒ.കെ.ആർ. മണികണ്ഠൻ, കെ.പി. ഉദയൻ, ബാലൻ വാറണാട്ട്, കെ.പി.എ. റഷീദ്, പ്രദീഷ് ഓടാട്ട്, ശശി വാറണാട്ട്, സ്റ്റീഫൻ ജോസ്, വി.എസ്. നവനീത്, വി.കെ. സുജിത്ത്, സി.ജെ. റൈമണ്ട്, പി.വി. അബ്ദുൾ വഹാബ്, ഷൈലജ ദേവൻ, രജിത, പ്രിയ രാജേന്ദ്രൻ, സുഷാ ബാബു, എ.വി. ഉണ്ണികൃഷ്ണൻ, മഹിജ, ചന്ദ്ര രാമകൃഷ്ണൻ, കെ.കെ. രഞ്ജിത്ത്, ജോയ് തോമസ് എന്നിവർ നേതൃത്വം നൽകി.

ചാവക്കാട് നടന്ന പ്രകടനത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ എം ശിഹാബ്, വിജിത്ത് കുമാർ, കെ ബി അക്ബർ ചേറ്റുവ, മുഹമ്മദ്ഗെയ്സ്, മുഹമ്മദാലി, സനൂപ്, ആസിഫ്റി,ഷി പാലയൂർ, ലാജുദ്ദീൻ, ഷാജി, ശിഹാബ് മണത്തല, വിതുരാജ്, ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.

ഒരുമനയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നപ്രതിഷേധ പ്രകടനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ കെ ജെ ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എം താഹിർ, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി സുബൈർദുൽഹൻ, കോൺഗ്രസ് നേതാക്കളായ ഇ പി കുരിയ്ക്കോസ്, വി ടി ആർ റഷീദ്, വി പി അലി, ഹഫ്‌സത് അഷ്‌റഫ്‌, ബാലകൃഷ്ണ,ബാലൻ, മണികണ്ഠൻ, അശ്വിൻ ചാക്കോ എന്നിവർ നേതൃത്വം നൽകി

Comments are closed.