ഓടിക്കൊണ്ടിരിക്കെ ബൈക്കിന്റെ ടയർ പൊട്ടി അപകടം – രണ്ടു പേർക്ക് പരിക്ക്

പുന്നയൂർ : ഓടിക്കൊണ്ടിരിക്കെ ബൈക്കിന്റെ ടയർ പൊട്ടി. ബൈക്ക് മറിഞ്ഞു യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. അവിയൂർ സ്വദേശികളായ ഉദയൻതിരുത്തി മുഹമ്മദലി (65), വട്ടംപറമ്പിൽ അബ്ദുള്ളകുട്ടി (63) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് പന്ത്രണ്ട് മണിയോടെ അവിയൂർ വെച്ചാണ് അപകടം. പരിക്കേറ്റവരെ വി കെയർ ആമ്പുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.