mehandi new

ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു – തൃശൂരില്‍ നാളെ ഹര്‍ത്താല്‍

fairy tale
കൊല്ലപ്പെട്ട പ്രമോദ്
കൊല്ലപ്പെട്ട പ്രമോദ്

ചാവക്കാട് : കയ്പമംഗലത്ത് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു. ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രമോദാണ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി. ആരോപിച്ചു.
ആഹ്ലാദ പ്രകടനത്തിനിടെ ടിപ്പറിലെത്തിയ സംഘം പ്രമോദിനെ ഇഷ്ടിക ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഇടിയിലുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് ആസ്പത്രിയില്‍ നിന്നും ലഭിക്കുന്ന സൂചന.
ഗുണ്ടാലിസ്റ്റില്‍ പെട്ട ആളുകളാണ് അക്രമിച്ചവരെന്നും ഇവര്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും ബി.ജെ.പി. ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച തൃശൂരില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷ സാധ്യതതയുള്ളതിനാല്‍ പ്രദേശത്ത് വന്‍പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

ചാവക്കാടും ഹര്‍ത്താല്‍ പൂര്‍ണ്ണമായിരിക്കുമെന്ന് ബി ജെ പി നേതൃത്വം അറിയിച്ചു. ഇന്നും നാളെയും ചാവക്കാട് നഗരത്തില്‍ ബി ജെ പി പ്രതിഷേധ പ്രകടനം നടത്തും.

planet fashion

Comments are closed.