mehandi new

നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകന് നാല്പതിമൂന്നു വർഷം തടവ്

fairy tale

പുന്നയൂർ : കളിച്ചു കൊണ്ടിരിക്കികയായിരുന്ന നാലര വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകനായ പുന്നയൂർ കുയിങ്ങര കയ്തവായിൽ ജിതിന് (29) പോസ്‌കോ കോടതി ശിക്ഷ വിധിച്ചു.

planet fashion

കുന്നംകുളം സ്‌പെഷൽ ഫാസ്റ്റ് ട്രാക് പോക്സോ ജഡ്ജ് എൻ പി ഷിബു നാല്പതിമൂന്നു വർഷം തടവും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

പതിമൂന്നു സാക്ഷികളെ വിസ്തരിച്ചിരുന്നു.
2016 ൽ വടക്കേകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. നിർധന കുടുംബത്തിലെ കുട്ടിയെ ജിതിൻ നിരവധി തവണ ലൈഗീക ചൂഷണത്തിന് വിധേയമാക്കിയതായാണ് കേസ്.

നിരവധി കേസുകളിൽ പ്രതിയായ ജിതിൻ വടക്കേകാട് പോലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിലുള്ള വ്യക്തിയാണ്. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതി വിചാരണ നേരിടുന്നുണ്ട്.

Ma care dec ad

Comments are closed.