മണത്തലയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ചാവക്കാട് : മണത്തലയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ചാപ്പറമ്പ് സെന്ററിൽ പക്ഷികളുടെ വില്പന നടത്തിയിരുന്ന കൊപ്ര വീട്ടിൽ ബിജുവാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചു രക്ഷപ്പെട്ടത്.
ചാവക്കാട് പോലീസ് സംഭവസ്ഥലത്തെത്തി. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. സമീപ പ്രദേശങ്ങളിലെ സിസി കാം ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
സംഭവ സ്ഥലത്ത് പോലീസിനെ വിന്യസിച്ചു.

Comments are closed.