ഗുരുവായൂരിൽ ബിജെപി പിന്തുണ ഡി എസ് ജെ പി യുടെ സ്വതന്ത്ര സ്ഥാനാർഥിക്ക്

ചാവക്കാട് : ഗുരുവായൂരിൽ ബിജെപി പിന്തുണ ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാർട്ടി (DSJP) യുടെ സ്വതന്ത്ര സ്ഥാനാർഥിയായ ദിലീപ് നായർക്ക്.

കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി അഡ്വ. നിവേദിതയുടെ ഹർജി ഹൈക്കോടതി തള്ളിയത്. ഇതോടെ സ്വതന്ത്ര സ്ഥാനാർഥികളുമായി ബിജെപി നേതൃത്വം ചർച്ച തുടങ്ങിയിരുന്നു.
ദിലീപ് നായരെ തിരഞ്ഞെടുപ്പിൽ പിന്തുണക്കുന്ന തീരുമാനം
ബിജെപി ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാകും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ 25,590 വോട്ടുകൾ നേടിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചരണം രംഗത്ത് സജീവമാണെന്നും എൻ ഡി എ കഴിഞ്ഞതവണ നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ നേടുമെന്നും ദിലീപ് നായർ പറഞ്ഞു.
മുസ്ലീം ലീഗിന്റെ കെഎൻഎ ഖാദറാണ് യുഡിഎഫ് സ്ഥാനാർഥി. സിപിഎമ്മിന്റെ എൻ കെ അക്ബറാണ് എൽഡിഎഫ് സ്ഥാനാർഥി. കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് ഗുരുവായൂരിലേത്.

Comments are closed.