ബ്ളാങ്ങാട് ബീച്ച് ബേബി റോഡ് ടാറിങ് ഗതാഗത നിയന്ത്രണം ഇങ്ങനെ

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് ജംഗ്ഷൻ മുതൽ ബേബി റോഡ് എ സി പ്പടി വരെ നടക്കുന്ന റോഡ് റീ ടാറിങ് പ്രവർത്തികളുടെ ഭാഗമായി ഈ വഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.
ബ്ലാങ്ങാട് ബീച്ച് മുതൽ ബേബി റോഡ് കിണർ സെന്റർ വരെ ഇന്ന് (21-12-22 ബുധൻ ) ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വൈകുന്നേരം സരസ്വതി എൽ പി സ്കൂൾ വരെയുള്ള ഗതാഗതവും മുടങ്ങും.

നാളെ മുതൽ ബ്ലാങ്ങാട് ബീച്ച് മുതൽ ബേബി റോഡ് കിണർ വരെയുള്ള റോഡ് ഗതാഗതയോഗ്യമാകും. സരസ്വതി എൽ പി സ്കൂൾ മുതൽ പുത്തൻകടപ്പുറം സെന്റർ വരെയുള്ള ഗതാഗതം പൂർണ്ണമായും തടയും. ഈ ഭാഗങ്ങളിൽ രണ്ടു ദിവസത്തെ പണിയുണ്ടാകും. തുടർന്നുള്ള ദിവസങ്ങളിലായി പുത്തൻകടപ്പുറം മുതൽ എ സി പ്പടി വരെയുള്ള റോഡ് പണി പൂർത്തീകരിക്കുമെന്ന് റോഡ് പ്രവർത്തി വിഭാഗത്തിലെ ഉത്തരവാദിത്വപ്പെട്ടവർ അറിയിച്ചു. ക്രിസ്തുമസിന് മുൻപേ പണി തീർക്കാനുള്ള ഉദ്ദേശത്തോടെയാണ് പ്രവർത്തികൾ മുന്നോട്ടു പോവുന്നത്.
എം എൽ എ ഫണ്ട് ഉപയോഗിച്ചാണ് രണ്ടേകാൽ കോടിയോളം ചിലവ് വരുന്ന റോഡ് പണി നടക്കുന്നത്. ബേബി റോഡിന്റെ എ സി പ്പടിമുതൽ തെക്കേ മദ്രസ്സ വരെയുള്ള ഭാഗത്തെ റീ ടാറിങ് പ്രവർത്തികൾ അടുത്ത ഘട്ടത്തിലായിരിക്കും നടക്കുക.

Comments are closed.