mehandi new

ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം – നന്മ കലാ കായിക സാംസ്‌കാരിക സമിതി

fairy tale

ബ്ലാങ്ങാട്  : വില്ല്യംസ് റോഡിന്റെയും, അങ്കണവാടി റോഡിന്റെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്  ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്‌കാരിക സമിതി നാട്ടുകാരുടെ സഹകരണത്തോടെ ഒപ്പ് ശേഖരണം നടത്തി അധികൃതർക്ക് നിവേദനം നൽകി. ജില്ലാ കളക്ടർ, കടപ്പുറം പഞ്ചായത്ത് സെക്രട്ടറി,  പഞ്ചായത്ത് പ്രസിഡണ്ട്, ഗുരുവായൂർ എം എൽ എ എന്നിവർക്കാണ് നിവേദനം നൽകിയത്.

planet fashion

നന്മ പ്രസിഡന്റ്‌ അക്ബർ പി വി, വൈസ് പ്രസിഡന്റ്‌ ആരിഫ് കെ വി, ജോയിന്റ് സെക്രട്ടറി ജഹാംഗീർ കെ വി, രക്ഷധികാരി മജീദ് പേനത്ത്, എക്സിക്യൂട്ടീവ് മെമ്പർമാരായ മുഹമ്മദ്‌ ഇക്ബാൽ പി വി, നസീർ കെ പി, അനസ് കെ എ,മുഹമ്മദ്‌ റാഫി വി എസ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Unani banner ad

Comments are closed.