mehandi new

ബ്ലാങ്ങാട് സാന്ത്വനതീരം ആരോഗ്യമാതാവിന്റെ തിരുനാൾ ആഘോഷിച്ചു

fairy tale

ചാവക്കാട് : മൈഗ്രെന്റ് മിഷന് കീഴിൽ പ്രവർത്തിക്കുന്ന ബ്ലാങ്ങാട് സാന്ത്വനതീരം പ്രാർഥാനാലയത്തിൽ പരിശുദ്ധ ആരോഗ്യ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഭക്തി സാന്ദ്രമായി. ശനി ഞായർ തിയ്യതികളിൽ ആണ് തിരുനാൾ സംഘടിപ്പിച്ചത്. ശനിയാഴ്ച ഏഴിന് കൊടിയേറ്റം, വിശുദ്ധകുർബാന, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ എന്നീ തിരുക്കർമങ്ങൾക്ക് ഫാ. രാജു അക്കര മുഖ്യകാർമികനായി. ഞായറാഴ്ച രാവിലെ ഒമ്പതിന് നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഡേവിസ് ചക്കാലക്കൽ മുഖ്യ കാർമികനായി. ഫാ. ജോയ് മൂക്കൻ, ഫാ. ജോസ് വട്ടക്കുഴി എന്നിവർ സഹകാർമികരായി. 

planet fashion

ബ്ലാങ്ങാട് കടപ്പുറത്തെ വലയം വെച്ചുകൊണ്ട് ഭക്തി സാന്ദ്രമായ തിരുനാൾ പ്രദക്ഷിണവും നടന്നു. സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ ഡേവിസ് കണ്ണമ്പുഴ, അസി വികാരി ഫാ ഡെറിൻ അരിമ്പൂർ എന്നിവർ സന്നിഹിതരായിരുന്നു. നിരവധി വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് വിശ്വാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു. കൺവീനർ ടോണി ചക്രമാക്കിൽ, മാത്യൂസ് ഓലക്കെങ്കിൽ, രജനി, സിസ്റ്റേഴ്സ് എന്നിവർ തിരുന്നാളിന് നേതൃത്വം നൽകി.

Macare 25 mar

Comments are closed.