mehandi new

ബോട്ട് ദുരന്തം – നാളെ നടക്കാനിരുന്ന തീരസദസ്സ് മാറ്റിവെച്ചു

fairy tale

ചാവക്കാട് : താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നാളെ നടക്കാനിരുന്ന ഗുരുവായൂർ നിയോജകമണ്ഡലം തീരസദസ്സ് മാറ്റിവെച്ചതായി എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. പുതുക്കിയ ദിവസം പിന്നീട് അറിയിക്കും.

planet fashion

തീരദേശത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സത്വര പരിഹാരത്തിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനസമക്ഷം എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ 47 തീരദേശ നിയോജക മണ്ഡലങ്ങളിലാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്.

തീര സദസിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ 374 അപേക്ഷകളാണ് ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഇതിനോടകം ലഭിച്ചിട്ടുള്ളത്. മണത്തല ഗവ. സ്‌കൂളിലാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്.

Ma care dec ad

Comments are closed.