ഗുരുവായൂർ മേൽപ്പാലത്തിനു സമീപം യാത്രാ തടസ്സം സൃഷ്ടിക്കുന്ന ബിഎസ്എൻഎൽ പില്ലർ മാറ്റി സ്ഥാപിക്കണം – ഡി വൈ എഫ് ഐ

ഗുരുവായൂർ : ഗുരുവായൂർ മേൽപ്പാലത്തിൽ നിന്നും തിരുവെങ്കിടം റോഡിലേക്ക് കടക്കുന്നിടത്ത് സ്ഥിതിചെയ്യുന്ന ബിഎസ്എൻഎൽ പില്ലർ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഗുരുവായൂർ വെസ്റ്റ് മേഖലാ കമ്മിറ്റി ബിഎസ്എൻഎൽ അധികാരികൾക്ക് നിവേദനം നൽകി. റോഡരികിൽ സ്ഥിതി ചെയ്യുന്ന പില്ലർ യാത്ര സൗകര്യത്തിന് ബുദ്ധിമുട്ടാണെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ചൂണ്ടുക്കാട്ടി. മേൽപ്പാലത്തിന് സമീപം നടപ്പാതയ്ക്ക് റാംപ് പണിതപ്പോൾ മെയിൻ റോഡിൽ നിന്നും തിരുവെങ്കിടത്തേക്കുള്ള റോഡ് ഭാഗികമായി അടഞ്ഞിരുന്നു. പില്ലർ മാറ്റി സ്ഥാപിച്ചാൽ സൗകര്യപ്രദമായി യാത്ര ചെയ്യാൻ ഡിവൈഎഫ്ഐ സംവിധാനം ഒരുക്കുമെന്ന് അറിയിച്ചു. ഡിവൈഎഫ്ഐ ഗുരുവായൂർ വെസ്റ്റ് മേഖലാ സെക്രട്ടറി വിശാൽ ഗോപാലകൃഷ്ണൻ, കെ അശ്വിൻ എന്നിവർ അധികാരികളുമായി സംസാരിച്ചു.

Comments are closed.