mehandi new

ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം – നിരവധി പേർക്ക് പരിക്ക്

fairy tale

ചാവക്കാട് : പാലയൂർ മുത്തുവട്ടൂർ റോട്ടിൽ ബസ്സും ട്രാവലറും കൂട്ടിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച അഞ്ചു മണിയോടെ പാലയൂർ കാവതിയാട് ക്ഷേത്രത്തിനു സമീപമാണ് അപകടം. കുന്നംകുളത്ത് നിന്ന് ചാവക്കാട്ടെക്ക് വരികയായിരുന്ന എ എം ബ്രദഴ്സ് ബസ്സാണ് ട്രാവലറുമായി കൂട്ടിയിടിച്ചത്. ട്രാവലറിന്റെ ഡ്രൈവർ ദിയാബിനും ബസ്സ്‌ യാത്രികരായ എഴുപേർക്കും പരിക്കെറ്റു. 

planet fashion

കുന്നംകുളത്ത് നിന്നും നേരെ ചാവക്കാട്ടേക്ക് പോകുന്നതിനു പകരം വേഗത്തിൽ എത്തുന്നതിനായി ബസ്സ്‌ റൂട്ടില്ലാത്ത വഴിയിലൂടെ വന്നാണ് ബസ്സ്‌ അപകടമുണ്ടാക്കിയത്. അപകടത്തിൽ രണ്ടു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.