എട്ടാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ ബസ്സ് കണ്ടക്ടറുടെ ക്രൂരത – പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ചാവക്കാട്: ബസ്സിൽ കയറുന്നതിനിടെ വിദ്യാർഥിയെ കണ്ടക്ടർ വലിച്ചിട്ടു. ഇടതു കൈക്ക് സാരമായ പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം ആർ ആർ എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എടക്കഴിയൂർ കുറുപ്പത്ത് ഫിറോസിൻ്റെ മകൻ റിഷിൻ മുഹമ്മദ് (13) നാണ് പരിക്കേറ്റത്.
ഇന്നു വൈകിട്ട് നാലു മണിക്ക് ചാവക്കാട് ബസ്സ്റ്റാണ്ടിലാണ് സംഭവം.
സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുവാനായി ബസ്സിൽ കയറുന്നതിനിടെ കണ്ടക്ടർ വിദ്യാർത്ഥിയുടെ കൈപിടിച്ചു താഴേക്ക് വലിച്ചിടുകയായിരുന്നു.
പുതുപൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ഹനീഫ ബസിലെ കണ്ടക്ടറാണ് കുട്ടിയോട് ക്രൂരമായി പ്രവർത്തിച്ചത്.
കുട്ടിയെ താഴെ വലിച്ചിട്ടതിന് ശേഷം ബസ് സ്റ്റാണ്ട് വിട്ടു പോയി. പിന്നീട് ബന്ധുക്കൾ
കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസിൽ പരാതി നൽകി.

Comments are closed.