mehandi new

ചാവക്കാട് ഉപജില്ലാ കലോത്സവം തിങ്കളാഴ്ച കേരള ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും – ഘോഷയാത്ര നാലുമണിക്ക്

fairy tale

ചാവക്കാട് : നവംബർ 7, 8, 9, 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സ്കൂളിൽ അരങ്ങേറുന്ന ചാവക്കാട് ഉപജില്ലാ കേരളാ സ്കൂൾ കാലോത്സവത്തിന്റെ ഉദ്ഘാടനം ഏഴാം തിയതി തിങ്കളാഴ്ച വൈകുന്നേരം നാലരക്ക് കേരള ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. ഉദ്‌ഘാടനത്തിന് മുന്നോടിയായി നാലുമണിക്ക് ഘോഷയാത്രയും ഉണ്ടാകും.

ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിക്കും. ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് സ്വാഗതവും, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് മിസ്രിയ മുശ്താഖലി മുഖ്യാതിഥിയുമാകും. ചാവക്കാട് മേഖലയിലെ അയ്യായിരത്തോളം വിദ്യാർഥികൾ മാറ്റുരക്കുന്ന കലോത്സവം നവംബർ നാല് വ്യാഴാഴ്ച വൈകുന്നേരം സമാപിക്കും. സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ടി എൻ പ്രതാപൻ എം പി മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

planet fashion

Comments are closed.