mehandi new

ഗുരുവായൂർ ഏകാദശി വിളക്ക് ഇന്നാരംഭിക്കും – ഏകാദശി ഡിസംബർ 3 ന്

fairy tale

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് വഴിപാട് ഇന്നാരംഭിക്കും. പറമ്പോട്ട് അമ്മണിയമ്മയുടെ പേരിലുള്ള ചുറ്റുവിളക്കോടെയാണ് ഒരുമാസംനീണ്ടു
നിൽക്കുന്ന ഏകാദശി വിളക്കുകൾക്ക് തിരി തെളിയുക. ഏകാദശി ഡിസംബർ മൂന്നിന്.

Mss conference ad poster

പോലീസ്, പോസ്റ്റൽ, ബാങ്ക് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ ചുറ്റുവിളക്ക് വഴിപാടുകളും ഉണ്ടാകും. ഡിസംബർ മൂന്നാം തിയതി ദേവസ്വത്തിന്റെ ഉദയാസ്തമയ പൂജ ഉൾപ്പെടെയുള്ള വിളക്കോടെ ഏകാദശി ചുറ്റുവിളക്കിന് സമാപനമാകും.

രണ്ടുവർഷത്തെ കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം നടക്കുന്ന ഏകാദശി ഉത്സവം ആഘോഷപൂർവ്വം സംഘടിപ്പിക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. മണ്ഡലകാലവും ഏകാദശിയും ഒരുമിച്ചായതിനാൽ ഗുരുവായൂരിൽ ഇനിയുള്ള നാളുകൾ അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെടും.

പ്രസിദ്ധമായ ചെമ്പയ് സംഗീതോത്സവം ഡിസംബർ പതിനെട്ടിനു ആരംഭിക്കും.

planet fashion

Comments are closed.