mehandi new

വ്യാപാരസ്ഥാപനങ്ങൾ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു – കെ വി അബ്ദുൽ ഹമീദ്

fairy tale

ചാവക്കാട് : വ്യാപാരസ്ഥാപനങ്ങൾ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്ന്
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമീദ്.
ചാവക്കാട് പ്രസ്‌ഫോറം സംഘടിപ്പിച്ച ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം
ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരി സംഘടനയുടെ വളര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകര്‍ വഹിച്ച പങ്ക് വലുതാണന്നും വ്യാപാരി സമൂഹത്തിന്റെ പ്രശ്നങ്ങൾ ഭരണകര്‍ത്താക്കളുടെ ശ്രദ്ധ
യില്‍ കൊണ്ടുവരുന്നതിനു മാധ്യമ പ്രവര്‍ത്തകർ കൂടെനിന്ന് പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

planet fashion


പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. ജയപ്രകാശ്, ക്‌ളീറ്റസ് ചുങ്കത്ത്, മുനീഷ്, ഷക്കീല്‍ എം വി, ശിവജി, പാര്‍വതി തുടങ്ങിയവര്‍ സംബന്ധിച്ചു.
ജന. സെക്രട്ടറി ജോഫി ചൊവ്വനൂര്‍ സ്വാഗതവും. ട്രഷറര്‍ കെ ടി വിന്‍സന്റ് നന്ദിയും പറഞ്ഞു.

ഫോട്ടോ : ചാവക്കാട് പ്രസ്‌ഫോറം ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമീദ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്യുന്നു.

Macare health second

Comments are closed.