mehandi new

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സെക്കുലർ ഫോറത്തിന്റെ മനുഷ്യച്ചങ്ങല 21 ന്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സെക്കുലർ ഫോറം ഡിസ.21 ന് ചാവക്കാട് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല വൻ വിജയമാക്കാൻ വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുടെ നേതാക്കൾ ചാവക്കാട് എം എസ് എസ് സെന്ററിൽചേർന്ന യോഗത്തിൽ തീരുമാനിച്ചു. മനുഷ്യ ചങ്ങല വൻ വിജയമാക്കുന്നതിനും ചരിത്ര സംഭവമാക്കി മാറ്റുന്നതിനും വേണ്ടി വമ്പിച്ച ഒരുക്കങ്ങളാണ് നടത്തി വരുന്നത്.
പ്രസ് ഫോറം പ്രസിഡന്റ് ഖാസിം സെയ്ത് യോഗം ഉദ്ഘാടനം ചെയ്തു.
ബ്രിട്ടീഷുകാർക്കെതിരായി വെളിയംകോട് ഉമർ കാളി നടത്തിയ ഐതിഹാസികമായ നികുതി നിഷേധസമരത്തിന് വേദിയായ ചാവക്കാടിന്റെ മണ്ണിന് ഈ വർഗീയ, ജനവിരുദ്ധ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിനെതിരെയുള്ള സമരത്തിൽ ചരിത്രപരമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഖാസിം സെയ്ത് അഭിപ്രായപ്പെട്ടു. ഉമർ കാളിയെ അറസ്റ്റ് ചെയ്ത് ചാവക്കാട് ജയിലിലേക്ക് കൊണ്ടു വന്നപ്പോൾ അദ്ദേഹത്തിന് സംരക്ഷണമൊരുക്കിയത് ആയിരകണക്കിന് വരുന്ന ചാവക്കാട്ടെ ജനങ്ങളായിരുന്നു. ടിപ്പുവിനെയും, സാമൂതിരിയെയും കണ്ട,
ചരിത്രമുറങ്ങുന്ന ചാവക്കാടിന്റെ മണ്ണിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരം ഉജ്ജ്വലമാക്കണമെന്നും ഖാസിം അഭിപ്രായപ്പെട്ടു.
ടി.എസ് നിസാമുദ്ദീൻ, പി. യതീന്ദ്ര ദാസ്, ഫിറോസ് തൈപറമ്പിൽ, നൗഷാദ് തെക്കുംപുറം, സി വി സുരേന്ദ്രൻ, നൗഷാദ് അഹമ്മു, പി.പി.അബദുൽ സലാം, പി.ഐ. ലാസർ മാസ്റ്റർ, കെ.യു.കാർത്തികേയൻ, പി.ഐ.സൈമൺ മാസ്റ്റർ, കെ.ജെ.ചാക്കോ, ലത്തീഫ് പാലയൂർ, അക്ബർ പെലേം പാട്ട്, സി.എം.ജെനീഷ്, ഹക്കീം ഇബാറക്ക്, എം.പി.ബഷീർ, അബ്ദുൽ കലാം മണത്തല, ഹാരീസ് കെ.മുഹമ്മദ്, ഷെരീഫ് ഹാജി, വഹാബ് എടപ്പുള്ളി, ഷംസു മൂളിയായിൽ, ഷാജഹാൻ കാരക്കാട്, ഷെരീഫ് ഹാജി, ഷുക്കൂർ പാലയൂർ, എ.വി.അഷ്റഫ്, അഷ്റഫ് കാളിയത്ത് തുടങ്ങിയവർ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.