കാൻസർ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

ചാവക്കാട് : കേരള സർക്കാർ കാൻസർ പ്രതിരോധത്തിനും ചികിത്സക്കും വേണ്ടി ഈ വർഷം മുഴുവനായി നടത്തുന്ന ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ എന്ന ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി മണത്തല ബേബി റോഡ് പ്രസക്തി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കാൻസർ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ബേബി റോഡ് സരസ്വതി സ്‌കൂളിൽ നടന്ന പരിപാടി എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സണും വയനാശാല പ്രസിഡന്റ്റുമായ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

പ്രശസ്‌ത കാൻസർ രോഗ വിദഗ്ധൻ ഡോക്ടർ വി.പി ഗംഗാധരൻ ബോധവൽക്കരണ ക്‌ളാസിന് നേതൃത്വം നൽകി. വായനശാല സെക്രട്ടറി കെ പി അനിത നന്ദി പറഞ്ഞു.

Comments are closed.