mehandi banner desktop

എടക്കഴിയൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം – കാർ യാത്രികൻ മരിച്ചു

fairy tale

ചാവക്കാട്: ദേശീയപാത 66 എടക്കഴിയൂർ കാജാ സ്റ്റോപ്പിന് സമീപം സിമൻ്റ് മിക്സിങ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പനങ്ങാട് താണിയത്ത് വീട്ടിൽ രാമനാഥനാണ് മരിച്ചത്. രാമനാഥന്റെ ഭാര്യ നിർമ്മല (57), മകൻ ശ്രീമോൻ (34), ശ്രീമോന്റെ ഭാര്യ അഞ്ജു (32) എന്നിവർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ എടക്കഴിയൂർ കെൻസ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാമനാഥനെ രക്ഷിക്കാനായില്ല.

planet fashion

Comments are closed.