റോഡ് മുറിച്ചു കടക്കവെ കാറിടിച്ചു ലോട്ടറി വിൽപ്പനക്കാരന് ഗുരുതരമായി പരിക്കേറ്റു

ചാവക്കാട്: റോഡ് മുറിച്ചു കടക്കവെ ലോട്ടറി വിൽപ്പനക്കാരനെ കാറിടിച്ചു. പരിക്ക് പറ്റിയ അകലാട് മൊയ്‌ദീൻപള്ളി ആലിപുരക്കൽ ശങ്കരൻ (65)ആണ് അപകടത്തിൽ പെട്ടത്.

ഇന്ന് രാവിലെ പത്ത് മണിയോടെ തിരുവത്രയിയിൽ ദേശീയപാതയിലാണ് അപകടം സംഭവിച്ചത്.
കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ സൺ ആശുപത്രിയിലും എത്തിച്ചു.

Comments are closed.