Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
കടലിൽ മിന്നൽ പരിശോധന – അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ഫൈബർ വള്ളം പിടിച്ചെടുത്ത് പിഴ…
ചേറ്റുവ: ട്രോളിങ് നിരോധന നിയമങ്ങൾ ലംഘിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തിയ തമിഴ്നാട് രജിസ്ട്രഷൻ ഉള്ള യാനത്തിനതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മ്മെൻ്റ് അധികൃതര്‍. പരമ്പരാഗത മത്സ്യതൊഴിലാളികളും, ഹാർബറിലെ വിവിധ ട്രേഡ് !-->…
സ്വയം സമൂഹത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ – അന്താരാഷ്ട്ര യോഗ ദിനംആചരിച്ചു
തിരുവത്ര : സ്വയം സമൂഹത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ എന്ന പ്രമേയവുമായി 2024 വർഷം പത്താം അന്താരാഷ്ട്ര യോഗ ദിനം പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ ആഘോഷിച്ചു.
സീനിയർ അധ്യാപിക എം കെ ജാസ്മിൻ ഉൽഘാടനം ചെയ്തു. യോഗ പരിശീലിനവും,!-->!-->!-->…
കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ കൂടുപൊളിച്ച് ആടുകളെ കൊന്നു തിന്നു
കടപ്പുറം : തെരുവ് നായ്ക്കൾ കൂട്ടമായെത്തി കൂടുപൊളിച്ച് ആടുകളെ കൊന്നു തിന്നു. കറുകമാട് കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡണ്ട് റംല അഷറഫിൻ്റെ വീട്ടിലെ ആടുകളെയാണ് നായ്ക്കൾ കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. നാലു ദിവസം മുൻപ് പ്രസവിച്ച ആടും!-->…
കമലാസുരയ്യ സ്മാരകം സന്ദർശിച്ച് കുരുന്നുകൾ വായനാദിനം ധന്യമാക്കി
പുന്നയൂർക്കുളം : വായനാ ദിനത്തിൽ പുന്നയൂർക്കുളം ജി.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ കമലാ സുരയ്യാ സ്മാരകം സന്ദർശിച്ചു. പ്രധാനാധ്യാപകൻ വി എ ഫസൽ കമലാസുരയ്യ അനുസ്മരണം നടത്തി. അക്ഷരമരം നിർമാണം, പുസ്തക പ്രദർശനം, ക്വിസ്, വായനാക്കുറിപ്പ് മത്സരങ്ങൾ!-->…
നാലു മുയലുകളെ വിഴുങ്ങിയ നിലയിൽ പന്ത്രണ്ടടി നീളമുള്ള മലമ്പാമ്പിനെ മുയൽ കൂട്ടിൽ നിന്നും പിടികൂടി
ചാവക്കാട്: മണത്തല കായൽ റോഡിൽ താമസിക്കുന്ന പരേതനായ തൊടു വീട്ടിൽ ശ്രീധരന്റെ മകൻ കുട്ടു എന്ന ധനേഷിന്റെ വീട്ടിലുള്ള മുയൽ കൂട്ടിൽ പന്ത്രണ്ടടി നീളമുള്ള മലമ്പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെ 3.30 നാണ് സംഭവം. ധനേഷിന്റെ വീട്ടിലുള്ള മുയൽ കൂട്ടിൽ!-->…
ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു
ചാവക്കാട് : ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം!-->…
വീണ്ടും ഭൂചലനം ; ചാവക്കാടും ഗുരുവായൂരും പ്രകമ്പനം
തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കും. ആശങ്കപ്പെടാനുള്ള സാഹചര്യമില്ല - അധികൃതര്‍
ചാവക്കാട് : ചാവക്കാട് ഓവുങ്ങലും, ഗുരുവായൂർ ചൊവ്വല്ലൂർ പടിയിലും ഭൂകമ്പം അനുഭവപ്പെട്ടതായി നാട്ടുകാർ. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി,!-->!-->!-->…
ഭൂചലനം ഉത്ഭവസ്ഥാനം പാവറട്ടി വെന്മേനാട് – തീവ്രത റിക്ടർ സ്കെയിലിൽ 3 രേഖപ്പെടുത്തി
ചാവക്കാട്: പാവറട്ടി, കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 08.15നായിരുന്നു സംഭവം. ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 3 രേഖപ്പെടുത്തി. കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിൽ വലിയ ശബദത്തോടെ മൂന്ന് മുതൽ!-->…
കടലില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിച്ച യുവാക്കള്‍ക്ക് നാടിന്റെ ആദരം
പുന്നയൂർക്കുളം: കടലില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ സാഹസികമായി രക്ഷിച്ച യുവാക്കള്‍ക്ക് നാടിന്റെ ആദരം. അണ്ടത്തോട് കുമാരന്‍പടി ചെട്ട്യാം വീട്ടില്‍ ഗണേശന്റെ മകന്‍ അഭിനേശ് (17) ആണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച്ച!-->…
കുവൈറ്റ് തീപിടുത്തം: ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി – നോർക്കക്ക് പരാതി നൽകി
ചാവക്കാട്: കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. തെക്കൻ പാലയൂർ താമസിക്കുന്ന തിരുവല്ല സ്വദേശി തോപ്പിൽ ബിനോയ് തോമാസ് (44) എന്ന യുവാവിനെയാണ് കാണാനില്ലെന്ന പരാതിയുള്ളത്. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി!-->…