mehandi banner desktop
Chavakkad online
Browsing Category

General

കരാട്ടെയിൽ തിളങ്ങി സഹോദരങ്ങൾ: എസ് ഡി പി ഐ പുത്തൻകടപ്പുറം ബ്രാഞ്ചിന്റെ ആദരം

ചാവക്കാട്: കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ ജേതാക്കളാവുകയും, കൊൽക്കത്തയിൽ നടന്ന നാഷണൽ കരാട്ടെ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത  സഹോദരങ്ങളായ മുഹമ്മദ് അമാൻ ദർവേഷ്, മുഹമ്മദ് അക്‌മൽ ദർവേഷ് എന്നിവരെ

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ ഫിഫ ഫിയസ്റ്റ 2026’ വർണാഭമായി

ചമ്മന്നൂർ: കായിക ആവേശത്തിന്റെ കൊടുമുടിയിലേറി അമൽ ഇംഗ്ലീഷ് സ്കൂളിൽ 'അമൽ ഫിഫ ഫിയസ്റ്റ 2026' ലോകകപ്പ് ആഘോഷം സംഘടിപ്പിച്ചു. ജൂൺ 18, 19 തീയതികളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ആഘോഷം വിദ്യാർത്ഥികൾക്ക് അവിസ്മരണീയമായ അനുഭവമായി മാറി.വിവിധ

കരുണ ജൂൺ സംഗമം: പെൻഷൻ വിതരണവും പുസ്തക പ്രകാശനവും നടത്തി 

ഗുരുവായൂർ: കരുണ ഫൗണ്ടേഷന്റെ ജൂൺ മാസ സംഗമം ഗുരുവായൂർ മാതാ ഹാളിൽ ആഘോഷപൂർവ്വം നടന്നു. ചെയർമാൻ കെ.ബി സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗം ഗുരുവായൂർ ജോയിന്റ് ആർ.ടി.ഒ എം രമേഷ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.നൂറോളം അമ്മമാർക്കുള്ള പ്രതിമാസ പെൻഷൻ

പുന്നയൂർകുളം സാഹിത്യസമിതിയുടെ വായന പുരസ്‌കാരം ചേലക്കര പി. സി. രാഹുലിന് സമർപ്പിച്ചു

പുന്നയൂർകുളം: വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുന്നയൂർകുളം സാഹിത്യസമിതി ഏർപ്പെടുത്തിയ അഞ്ചാമത് വായന പുരസ്‌കാരം ചേലക്കര പി. സി. രാഹുലിന് സമ്മാനിച്ചു. കുന്നത്തൂർ റെസിഡൻസ് അസോസിയേഷൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കവിയും

ചമ്മന്നൂർ ജിഎംഎൽപി സ്കൂളിൽ ചെണ്ടുമല്ലി കൃഷി

പുന്നയൂർക്കുളം: പുന്നയൂർകുളം പഞ്ചായത്തിലെ കൃഷിഭവൻ വിതരണം ചെയ്ത ചെണ്ടുമല്ലി തൈകൾ ചമ്മന്നൂർ ജി.എം.എൽ.പി. സ്കൂളിൽ നട്ടുപിടിപ്പിച്ചു. വാർഡ് മെമ്പർ അഡ്വ. മുഹമ്മദ് റയീസ് പരിപാടി ഉദ്ഘാടനം ചെയ്ത് തൈ നട്ടു.ഓണത്തോടനുബന്ധിച്ച് പൂക്കൾ വിളവെടുക്കുക

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു.

തൃശൂർ നടവരമ്പ് പാടത്ത് പാലാഴി ഹൗസിൽ പ്രദീപ് പാലാഴി ആണ് വഴിപാടായി ആനയെ നടയിരുത്തിയത്. ക്ഷേത്രം മേൽശാന്തി ചെർപ്പുളശ്ശേരി തെക്കും പറമ്പത്ത് മനയിൽ ബ്രഹ്മശ്രീ ടി.എം.നാരായണൻ നമ്പൂതിരി മുഖ്യകാർമികനായി. ജൂനിയർ വിഷ്ണുആനയെയാണ് നടയിരുത്തിയത്.

ജൂൺ 23 ന്ക്ഷേത്രം നട നേരത്തെ അടയ്ക്കും

ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ ജൂൺ 23 ചൊവ്വാഴ്ചഅഷ്ട ബന്ധം ഇടുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഉച്ചപൂജ കഴിഞ്ഞ്  1.30 മുൻപ് തന്നെ നാലമ്പലത്തിന് അകത്തേക്ക് ഭക്തജനങ്ങളുടെ ദർശനം നിർത്തി 1.30 PM  ന്  ക്ഷേത്രംനട അടക്കും. വൈകിട്ട് നാലരയ്ക്ക് തുറന്ന്

വാദ്യകലാ വിദ്യാലയത്തിൽപ്രവേശനോത്സവം;പുതുതായി പ്രവേശനം നേടിയത് 24 വിദ്യാർത്ഥികൾ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.​ചടങ്ങിൽ ക്ഷേത്രം

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായും കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതി

വാടാനപ്പള്ളി: ജോലി ഉപേക്ഷിച്ച് മറ്റൊരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായും കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതി. വാടാനപ്പള്ളി സ്വദേശി നഫീൽ (20) ആണ്

അന്താരാഷ്ട്ര യോഗ ദിനം: തിരുവത്ര വിദ്യാനികേതൻ സ്കൂളിൽ യോഗ പ്രദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ചാവക്കാട്: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് തിരുവത്ര വിവേകാനന്ദ യോഗ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിദ്യാനികേതൻ സ്കൂളിൽ യോഗ പ്രദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. യോഗാഭ്യാസങ്ങൾ ജീവിതചര്യയുടെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം