mehandi banner desktop
Chavakkad online

ചലോ ദില്ലി; ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോയേഴ്സ് കോൺഗ്രസ്

Ft

ചാവക്കാട് : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചലോ ദില്ലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംസ്ഥാന ലോയേഴ്സ് കോൺഗ്രസ് ആഹ്വാന പ്രകാരമാണ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചത്. ചാവക്കാട് കോർട്ട് കോംപ്ലക്സിന് മുന്നിൽ നടന്ന പരിപാടി ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് അഡ്വ ഫരീദാബാനു അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ്മാരായ അനിഷ ശങ്കർ, ഫ്രെഡി പയസ്, സി വി വിജയൻ, ഷീജ ജോസഫ്, ഫിർദൗസിയ, ലീഡ് വിൻ, ഡാലി, ഫറ റഷീദ് എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.