പുന്നയൂരിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്: സമർപ്പണം നഗറിൽ 10-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനവും സർദാർ വല്ലഭായ് പട്ടേൽ, ഉമ്മൻ ചാണ്ടി ജന്മദിനങ്ങളും സമുചിതമായി ആചരിച്ചു.യൂ.ഡി.എഫ് ഗുരുവായൂർ നിയോജകമണ്ഡലം കൺവീനർ കെ.വി. ഷാനവാസ് ചടറ്റ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് രാജീവ് ചെഞ്ചേരി അധ്യക്ഷത വഹിച്ചു.യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എസ്. സന്ദീപ്, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.കെ. ബാലകൃഷ്ണൻ, മുബാറക് ഇബാറക്, പി.കെ. ഷക്കീർ, ചാവക്കാട് മണ്ഡലം സെക്രട്ടറിമാരായ പ്രസാദ് പോൾ, ഹക്കീം ഇമ്പറക്, കെ. കൃഷ്ണൻ, ആർ.വി. അബ്ദുൽ ജബ്ബാർ, പി. മുസ്തഫ പി.എ., ബഷീർ, കമറു പുന്ന, എ.എസ്. സുരേഷ്, കുഞ്ഞു മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.




Comments are closed.