മണത്തലയിൽ ഇന്ദിരാഗാന്ധിജിയുടെ രക്തസാക്ഷിത്വം ആചരിച്ചു

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിജിയുടെ 42 ആം രക്തസാക്ഷിത്വം ആചരിച്ചു. ഇന്ദിരാഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർജനയും അനുസ്മരണവും നടത്തി . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം ട്രഷറർ ഇസഹാഹ് മണത്തല അധ്യക്ഷത വഹിച്ചു . ഭീകരവിരുദ്ധ സത്യപ്രസ്താവന മേഖല കമ്മിറ്റി സെക്രട്ടറി സി പി കൃഷ്ണൻ മാസ്റ്റർ ചൊല്ലി കൊടുത്തു . മണ്ഡലം സെക്രട്ടറിമാരായ സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ , അഷറഫ് ബ്ലാങ്ങാട്, ഐ എൻ ടി യു സി ഓട്ടോറിക്ഷ തൊഴിലാളി ബ്ലോക്ക് പ്രസിഡന്റ് എ എച്ച് റൗഫ് , കമറുദ്ദീൻ പട്ടാളം , അഡ്വ ഡാലി എന്നിവർ പ്രസംഗിച്ചു




Comments are closed.